Map Graph

റീജിയണൽ ക്യാൻസർ സെന്റർ തിരുവനന്തപുരം

1981ൽ കേരള സർക്കാരും കേന്ദ്രസർക്കാരും സംയുക്തമായി തിരുവനന്തപുരത്ത് സ്ഥാപിച്ച സ്വതന്ത്രാധികാര അർബുദ ചികിത്സാ കേന്ദ്രമാണ് റീജിയണൽ ക്യാൻസർ സെന്റർ (ആർ.സി.സി) കേന്ദ്രഗവൺമെന്റിന്റെ മിനിസ്ട്രി ഓഫ് ഹെൽത്ത് ആന്റ് ഫാമിലി വെൽഫെയർ നടപ്പിലാക്കുന്ന ദേശീയ അർബുദ നിയന്ത്രണപരിപാടിയുടെ ഭാഗമായി ഇന്ത്യയിലൊട്ടുക്ക് പ്രവർത്തിക്കുന്ന 26 കേന്ദ്രങ്ങളിലൊന്നാണ് ആർ.സി.സി തിരുവനന്തപുരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലാണ് ആർ.സി.സി പ്രവർത്തിക്കുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ റേഡിയോതെറാപ്പി വകുപ്പിന്റെ വിപുലീകരിക്കപ്പെട്ട വിഭാഗമായാണ് ആർ.സി.സി നിലവിൽ വന്നത്

Read article
പ്രമാണം:RCC_Profile.jpg